മംഗളൂരു: ഊരുവിലക്കപ്പെട്ട സുഹൃത്തിന്‍റെ പക്ഷം ചേർന്ന് ചോദ്യം ചെയ്ത യുവാവിനും ഗ്രാമമുഖ്യന്മാർ ഊരുവിലക്ക് ഏർപ്പെടുത്തി. ഇതോടെ ജീവിതം വഴിമുട്ടിയ യുവാവ് മനംനൊന്ത് ജീവനൊടുക്കി. കർണാടക ചാമരാജനഗർ ജില്ലയിൽ ഗുണ്ടിലുപേട്ട ടൗണിനടുത്ത യാദവനഹള്ളി ഗ്രാമത്തിൽ കെ. ശിവരാജുവാണ് (45) വെള്ളിയാഴ്ച രാത്രി മരിച്ചത്.[www.malabarflash.com]
സംഭവത്തെത്തുടർന്ന് ശിവരാജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഏതാനും നാട്ടുകാരും ശനിയാഴ്ച രാവിലെ മുതൽ ബെഗുർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വൈകുന്നേരത്തോടെ 17 പേർക്ക് എതിരെ കേസ് എടുത്തതായി പോലീസ് സമരക്കാരെ അറിയിച്ചു. വൈകാതെ അറസ്റ്റ് ഉണ്ടാവുമെന്ന ഉറപ്പും നൽകി.
ശിവണ്ണ നായ്ക് എന്നയാൾക്ക് ഗ്രാമീണനെ ചെരിപ്പ് കൊണ്ട് അടിച്ചു എന്ന കാരണത്താൽ ഊരുവിലക്ക് ഏർപ്പെടുത്തിയിരുന്നു. വേണ്ട രീതിയിൽ തെളിവുകൾ ശേഖരിക്കാതെയും സാഹചര്യം മനസ്സിലാക്കാതെയുമാണ് ഊരുവിലക്ക് കല്പിച്ചതെന്ന് സുഹൃത്തായ ശിവരാജു
ആക്ഷേപിച്ചിരുന്നു. ഇതിൽ ക്ഷുഭിതരായാണ് ഗ്രാമമഖ്യന്മാർ ഇയാളേയും ഉരുവിലക്കിയത്. 6000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവരാജുവിന്‍റെ ആത്മഹത്യ.
0 Comments