ഗാസിയാബാദ്: വിവാഹത്തോടനുബന്ധിച്ച് ഷോപ്പിങ്ങിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ഹാപുർ സ്വദേശിയും 23കാരിയുമായ ഷെഹ്‌സാദിയാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
സംഭവത്തിന് പിന്നാലെ യുവതിയുടെ പുരുഷ സുഹൃത്തിനെ കാണാതായി. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ വേവ് സിറ്റിയിലെ ഹോട്ടൽ മുറിയിലാണ് ഷെഹ്‌സാദിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തില്‍ യുവതി സുഹൃത്തായ അസറുദ്ദീനൊപ്പമുണ്ടായിരുന്നതായി തെളിഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
നവംബർ 14ന് ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹ ചടങ്ങിന് സാധനങ്ങള്‍ വാങ്ങാനായി പോകുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച വൈകിട്ടാണ് ഷെഹ്സാദിയ ഗാസിയാബാദിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ 7 മണിയോടെ ഷെഹ്‌സാദി മരിച്ചതായി അസറുദ്ദീൻ ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ അറിയിച്ചു. സഹോദരനാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
0 Comments