വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടി വീട്ടിൽ നിന്ന് 30,000 രൂപയും പണവും ആഭരണങ്ങളും കൊണ്ടുപോയി. ഹിന്ദി അധ്യാപകനായ ഇയാൾ, പ്രായപൂർത്തിയാകാത്ത മകളോടൊപ്പമുള്ള മോശമായ വീഡിയോ പ്രചരിപ്പിച്ചെന്നും പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ പെൺകുട്ടിയെ കണ്ടെത്താൻ ശ്രമം നടത്തുകയാണെന്ന് ഗോണ്ട അഡീഷണൽ പോലീസ് സൂപ്രണ്ട് ശിവ് രാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അധ്യാപകനുമായി ബന്ധപ്പെട്ട് ബഹ്‌റൈച്ചിൽ നിന്നുള്ള ചില വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം പോലീസ് പരിശോധന നടത്തുന്നുണ്ട്. മേഖലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടി പുറത്തുപോകുന്ന സമയങ്ങളിൽ അധ്യാപകനായ പ്രതി പെൺകുട്ടിയെ പിന്തുടരാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ആദ്യം തന്റെ പരാതി പോലീസ് ഗൗരവമായി എടുത്തിരുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. ജില്ലാ പോലീസ് മേധാവിയെ കണ്ടതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഒരു വർഷമായുള്ള എന്റെ സമ്പാദ്യമെല്ലാം ഞാൻ വീട്ടിൽ സൂക്ഷിച്ചിരുന്നു. അത് എന്റെ മകൾ എടുത്തുകൊണ്ടുപോയി. അധ്യാപകനായ പ്രതി ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളുടെ വീടുകൾ തമ്മിൽ 500 മീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു.

ആദ്യം കാണുമ്പോൾ വളരെ ശാന്തനും വിവേകമുള്ള അധ്യാപകനായി തോന്നിയിരുന്നു. അയാൾ എന്നെ സമീപിച്ച്, മകളെ സൗജന്യമായി പഠിപ്പിച്ച് ഓഫീസറാക്കാമെന്ന് വാഗ്ദാനം ചെയ്തു. അയാൾക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു എന്ന് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു എന്നും പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
0 Comments