NEWS UPDATE

6/recent/ticker-posts

വാഹനാപകടം മുൻകൂട്ടി തടയുമെന്ന് പ്രഖ്യാപനം; 6ജി റേഡിയോ ഉപകരണം അവതരിപ്പിച്ച് നോക്കിയ

ന്യൂഡൽഹി: അതിവേഗം കുതിക്കുന്ന വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാൻ നോക്കിയയുടെ പുത്തൻ സാങ്കേതിക വിദ്യ. ലോകം 6 ജി കണക്ടിവിറ്റിയിലേക്ക് മാറുന്നതോടെ അതും സാധിക്കുമെന്ന് കാണിക്കുകയാണ് നോക്കിയ. മനുഷ്യരുടെ ആറ് ഇന്ദ്രിയങ്ങൾപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള 6 ജി റേഡിയോ ഉപകരണമാണ് നോക്കിയ അവതരിപ്പിച്ചത്.[www.malabarflash.com]


ട്രാൻസ്മിറ്ററും റിസീവറും ചേർന്ന ഉപകരണത്തിലൂടെ നെറ്റ്‌വർക്കിനെ സെൻസറുകളാക്കിമാറ്റുന്ന പ്രവർത്തനമാണ് റേഡിയോ ചെയ്യുന്നത്. വസ്തുക്കളുടെ അകലവും സ്ഥാനവും വേഗവും തിരിച്ചറിയാൻ മാത്രമല്ല, ഉടനടി നടപടിയെടുക്കാനും ഈ ഉപകരണം ഉപയോഗിക്കാനാകുമെന്ന് നോക്കിയയുടെ ബെംഗളൂരുവിലെ ഗവേഷണവിഭാഗം ഡയറക്ടർ പൊന്നി കൃഷ്ണമൂർത്തി പറഞ്ഞു.

വാഹനങ്ങളിൽക്കൂടി ഭാവിയിൽ 6 ജി സാങ്കേതികവിദ്യയുപയോഗിക്കുന്ന ഉപകരണങ്ങൾ വരുന്നതോടെ കൂട്ടിയിടിയും മറ്റും മുൻകൂട്ടിയറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാനും സാധിക്കും. അപകടങ്ങളും മറ്റും സെക്കൻഡിന്റെ നൂറിലൊരംശം സമയംകൊണ്ട് തിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ സഹായിക്കുന്നതാണ് റേഡിയോയെന്ന് നോക്കിയയുടെ 6 ജി ഗവേഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന എം. അരശുവും പറഞ്ഞു.

Post a Comment

0 Comments