NEWS UPDATE

6/recent/ticker-posts

മാസ്‌ക് ധരിക്കാത്തതിന്റെപേരിൽ തര്‍ക്കം; ഒറ്റയടിയ്ക്ക് ബാങ്കില്‍നിന്ന് 6.5 കോടി പിൻവലിച്ച് ഇടപാടുകാരൻ

ബെയ്ജിങ്: ജീവനക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ബാങ്കില്‍ നിന്ന് ഒറ്റത്തവണയായി ആറരക്കോടി രൂപ പിൻവലിക്കുകയും രണ്ട് മണിക്കൂറിനുള്ളില്‍ യന്ത്രസഹായമില്ലാതെ എണ്ണിത്തിട്ടപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഇടപാടുകാരൻ. 2021 കോവിഡ് കാലത്ത് ഷാങ്ഹായ് ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. സൺവെയർ എന്ന യൂസർനെയിമിൽ നിന്ന് സാമൂഹികമാധ്യമത്തിലൂടെ സംഭവത്തിന്റെ ചിത്രങ്ങൾ അടുത്തിടെ പങ്കുവെച്ചതോടെയാണ് രണ്ട് കൊല്ലത്തിനുശേഷം സംഭവം വൈറലായത്.[www.malabarflash.com]


ബാങ്കിന്റെ ഉപഭോക്തൃസേവനം തൃപ്തികരമല്ലെന്നതിനാലാണ് ഇത്രയധികം തുക ഒറ്റയടിക്ക് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സമ്പന്നനായ ഇടപാടുകാരൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം ചൈനയിലെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വെയ്‌ബോ പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയുമായിരുന്നു.

ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക പിന്‍വലിക്കുമെന്നും തന്റെ ബാക്കിയുള്ള നിക്ഷേപം മറ്റ് ബാങ്കിലേക്ക് മാറ്റുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ നോട്ടുകെട്ടുകള്‍ എണ്ണുന്നതും ഇടപാടുകാരന്‍ പണമടങ്ങിയ സ്യൂട്ട്‌കേസുമായി പുറത്തേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തില്‍ വൻതോതിൽ പ്രചാരം നേടി.

കോവിഡ് മാനദണ്ഡമനുസരിച്ച് മാസ്‌ക് ധരിക്കാത്തത് ചോദ്യംചെയ്തതാണ് തര്‍ക്കത്തിന് കാരണമെന്ന് ബാങ്ക് അധികൃതര്‍ ദ പേപ്പര്‍ എന്ന മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, മാസ്‌ക് കൊണ്ടുവരാന്‍ മറന്നതിനാല്‍ മറ്റൊരെണ്ണം ആവശ്യപ്പെട്ടെന്നും താന്‍ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചിട്ടില്ലെന്നും വെയ്‌ബോയിലൂടെ ഇടപാടുകാരന്‍ പ്രതികരിച്ചു.

Post a Comment

0 Comments