NEWS UPDATE

6/recent/ticker-posts

വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും ആശുപത്രി 82 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: വൈ​ക​ല്യ​ങ്ങ​ളോ​ടെ ജ​നി​ച്ച കു​ട്ടി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി 82 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ ഉ​ത്ത​ര​വ്.[www.malabarflash.com]


2015 ജ​നു​വ​രി 10ന് ​സി​സേ​റി​യ​നി​ലൂ​ടെ ജ​നി​ച്ച കു​ഞ്ഞി​ന് കൈ​കാ​ലു​ക​ളും ഇ​ടു​പ്പും ഇ​ല്ലാ​യി​രു​ന്നു. നാ​ലാ​മ​ത്തെ​യോ അ​ഞ്ചാ​മ​ത്തെ​യോ മാ​സ​ങ്ങ​ളി​ൽ ശ​രി​യാ​യ അ​നോ​മ​ലി സ്കാ​ൻ ന​ട​ന്നി​ല്ലെ​ന്നാ​ണ്​ ദ​മ്പ​തി​ക​ളു​ടെ ആ​രോ​പ​ണം. 

ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടും ഡോ​ക്ട​ർ​മാ​രോ​ടും കു​ട്ടി​ക്ക് 30 ല​ക്ഷ​വും പ​രാ​തി​ക്കാ​ർ​ക്ക് 20 ല​ക്ഷ​വും ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

Post a Comment

0 Comments