NEWS UPDATE

6/recent/ticker-posts

'ചുളിവ് വീണ നരച്ച മമ്മൂട്ടിയോ': സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യം പുറത്ത്

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്‍ മമ്മൂട്ടിയുടെ യഥാര്‍‌ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍‌ മീഡിയയില്‍‌ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. വിവിധ സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഈ ചിത്രം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം കൃത്രിമമായി ഫോട്ടോഷോപ്പ് കൊണ്ട് ഉണ്ടാക്കിയതാണ് എന്ന കാര്യം വെളിവാകുന്നത്.[www.malabarflash.com]


ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയത്. മമ്മൂട്ടിഫാൻസ് ഭാരവാഹിയും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ഏകോപിപ്പിക്കുന്നയാളുമായ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവെച്ചത്.

കഴുത്തിലും മുഖത്തും ചുളിവുകളും നരയും കഷണ്ടിയുമായി ഉള്ള ചിത്രമാണ് ഇതാണ് യഥാർത്ഥ മമ്മൂട്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് വെളിപ്പെടുത്തുന്ന വീഡിയോയാണ് റോബര്‍ട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയുടെ യഥാർത്ഥ ചിത്രം ഫോട്ടോഷോപ്പുപയോഗിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തരത്തിലുള്ള ചിത്രമാക്കി മാറ്റിയത് എങ്ങനെയാണ് എന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു വീഡിയോക്കൊപ്പം റോബർട്ട് കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

"ഒരുപാട്പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്"

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം ടര്‍ബോ പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍‌മ്മിക്കുന്നത്. വൈശാഖാണ് സംവിധാനം. മധുര രാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ വച്ച് ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്‍റെ രചന.

Post a Comment

0 Comments