കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കണ്ണൂര്‍ അഴിക്കോട്ടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. പകരം കെഎം ഷാജി ബാങ്ക് ഗ്യാരണ്ടി നല്‍കണം.[www.malabarflash.com]
അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസിലായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്. പിടിച്ചെടുത്ത തുക തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണ് കെഎം ഷാജിയുടെ വാദം.
പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി ആദ്യം കോഴിക്കോട് പ്രത്യേക വിജിലന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ പണം വിട്ടുനല്‍കാനുള്ള ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി തള്ളി. ഈ നടപടിക്കെതിരെയാണ് കെഎം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കെഎം ഷാജിക്ക് എതിരായ ആക്ഷേപം. പിടിച്ചെടുത്ത തുക വിട്ടുനല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലന്‍സ്.
0 Comments