NEWS UPDATE

6/recent/ticker-posts

പള്ളിക്കര ബീച്ചിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

ബേക്കൽ: ലഹരി വിരുദ്ധ ബോധവൽക്കരണവുമയി ബന്ധപ്പെട്ട്  ഡ്രീം കാസർകോടും  (ഡ്രഗ്സ്സ് റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻഡ്  മെൻ്റ്റിങ്) , സ്പ്ലെൻ്റർ റൈഡർ ക്ലബ്ബ്‌ കാസർകോടും   ചേർന്ന് പള്ളിക്കര ബീച്ചിൽ വച്ച് നടത്തിയ രണ്ടാമത് ലഹരി വിരുദ്ധ കാമ്പയിൻ   'നോ ഡ്രഗ്സ് ഒൺലി റെയ്ഡ് ',  ബേക്കൽ ടൂറിസം പോലീസ്  എസ്. ഐ.  എ.വി. പ്രകാശൻ   ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

കാസറകോട് ജില്ലയുടെ പല ഭാഗത്തുനിന്നും  യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിൽ ഡ്രീം ഡിസ്ട്രിക്ട് കോർഡിനേറ്റർ അജി തോമസ് അടിയയിപ്പള്ളിയിൽ അധ്യക്ഷനായി . ഡ്രീം ഡിസ്ട്രിക്ട് കൗൺസിലർ ഐശ്വര്യ ജോസഫ് ഒപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. അനീഷ് അർ. കെ, അരവിന്ദ്, അനുശ്രീ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments