NEWS UPDATE

6/recent/ticker-posts

ബേക്കൽ ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തിരി തെളിഞ്ഞു

ഉദുമ: ബേക്കൽ ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് ഉദുമ ഗവ .ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. പാലക്കുന്ന് ടൗണിൽ ദേശീയ വടംവലി താരം ദേവിക ദിനേശ് കൊളുത്തിയ ദീപശിഖ ദേശീയ കബഡി താരം സായി സരത്, ദേശീയ വടംവലി താരം ഹാരിസ്, സംസ്ഥാന ഫുട്ബോൾ താരം രാകേഷ് മുക്കുന്നോത്ത്, അസീസ് നാലാംവാതുക്കൽ, സിഎ ജിഷ്ണു, ആതിത്യദേവ്, നിരാമയ എന്നിവർ പള്ളം, ഉദുമ ടൗൺ, നാലാംവാതുക്കൽ എന്നിവിടങ്ങളിൽ റിലേയായി കൊണ്ടുവന്ന ദീപശിഖ സ്കൂളിന് മുന്നിലെ കവാടത്തിൽ വെച്ച്  ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ലോംഗ്ജംപ് താരം ശ്രീനാഥ് ഏറ്റുവാങ്ങി.സ്കൂളിലെ കായിക താരം ഫർഹാൻ ഫവാസ് ദീപശിഖ കൊളുത്തി.[www.malabarflash.com]

പ്രിൻസിപ്പാൾ കെവി അഷറഫ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ടി അസീസ്, പിടിഎ പ്രസിഡൻ്റ് സത്താർ മുക്കുന്നോത്ത്, വൈസ് പ്രസിഡൻ്റ് ചന്ദ്രൻ നാലാം വാതുക്കൽ, സംഘാടക സമിതി ഭാരവാഹികളായ പ്രഭാകരൻ തെക്കേക്ക ക്കര, എംബി കരീം നാലാംവാതുക്കൽ, സുകുമാരി ശ്രീധരൻ, വാർഡ് മെമ്പർ നഫീസ പാക്യാര, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് റീനമോൾ, എൻ സന്തോഷ് കുമാർ, അബ്ബാസ് നാലാം വാതുക്കൽ, അമ്പാടി ഉദുമ, അശോകൻ ആറാട്ട് കടവ് എന്നിവർ സംബന്ധിച്ചു.

ദീപശിഖ കമ്മിറ്റി ഭാരവാഹികളായ ഹംസ ദേളി, ദിജോയ് ദാമോദരൻ, ശശി കുമാർ ഞെക്ലി, ബി സതീശൻ, രജിത അശോകൻ എന്നിവർ ദീപശിഖയെ അനുഗമിച്ചു.

നാളെ രാവിലെ ഒമ്പത് മണിക്ക് കായിക താരങ്ങളു ടെ മാർച്ച് പാസ്റ്റിൽ മേൽപറ മ്പ് സി ഐ ടി ഉത്തംദാസ് സല്യൂട്ട് സ്വീകരിക്കും. ബേക്കൽ എഇഒ കെ അരവിന്ദ പതാക ഉയർത്തും. സിഎച്ച് കുഞ്ഞമ്പു എംഎൽഎ കായിക മേള ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments