ഉദുമ: ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ബേക്കൽ ഉപജില്ലാ സ്കൂൾ കായികമേളയിൽ 103 പോയിൻ്റ് നേടി ആതിഥേയരായ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടു നിൽക്കുന്നു. 65 പോയിൻ്റ് നേടിയ ജിഎച്ച്എസ് ബാരയാണ് രണ്ടാം സ്ഥാനത്ത്. 52 പോയിൻ്റു നേടി എംപി എസ് ജിവിഎച്ച്എസ് വെളളിക്കോത്ത് മൂന്നും 43 പോയിൻ്റ് നേടിജിഎച്ച്എസ് തച്ചങ്ങാട് നാലാം സ്ഥാനത്തുമുണ്ട്.[www.malabarflash.com]
രാവിലെ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ ടി ഉത്തംദാസ് സല്യൂട്ട് സ്വീകരിച്ചു. ബേക്കൽ എഇഒ കെ അരവിന്ദ പതാക ഉയർത്തി. സിഎച്ച് കുഞ്ഞമ്പു എംഎൽഎ കായിക മേള ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡൻ്റ് സത്താർ മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എംകെ വിജയൻ, ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെവി ബാലകൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൈനബ അബൂബക്കർ, ബീവി മാങ്ങാട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പുഷ്പ ശ്രീധരൻ, കെവി രാജേന്ദ്രൻ, ഉദുമ ഗവ ഹയർ സെക്കൻഡറി സ്കൂൾ മദർ പിടിഎ പ്രസിഡൻ്റ് ബേബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പ്രഭാകരൻ തെക്കേക്കര,കെ.സന്തോഷ് കുമാർ,
വി.മോഹനൻ, സംഘാടക സമിതി വൈസ് ചെയർമാൻ എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വെള്ളി വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. പിടിഎ വൈസ് പ്രസിഡൻ്റ് എൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി.അസീസ് സ്വാഗതം പറയും. കാസർകോട് ഡിഡിഇ എൻ നന്ദികേശ് മുഖ്യാതിഥിയായി പങ്കെടുക്കും
0 Comments