മുസാഫര്‍പുരിനു സമീപമുള്ള ധോധി കനാലിലേക്കാണ് പോലീസ് മൃതദേഹം വലിച്ചെറിഞ്ഞത്. ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം രണ്ടു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്കെറിയുന്നതും വീഡിയോയില്‍ കാണാം.
പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. വീണ്ടെടുത്ത മൃതദേഹഭാഗങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സംശയാസ്പദമാണെന്നും പോലീസ് പറയുന്നു. വീഡിയോ പ്രചരിച്ചതോടെ കനാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.

0 Comments