NEWS UPDATE

6/recent/ticker-posts

വീട്ടിലെ ഇരുമ്പു പെട്ടിയിൽ കാണാതായ മൂന്ന് പെൺകുട്ടികളുടെ മൃതദേഹം

ചണ്ഡീഗഡ്: ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇരുമ്പ് പെട്ടിയിലടച്ച നിലയിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ട മൂന്നുപേരും സഹോദരിമാരാണെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു.[www.malabarflash.com]


ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ മക്കളെ കാണാനില്ലെന്നു കാണിച്ച് ഇവരുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെയാണ് കാണാതായത്. ഇവർക്ക് അഞ്ചുമക്കളാണെന്നും പോലീസ് അറിയിച്ചു. കാഞ്ചന(4),ശക്തി(7), അമൃത(9) എന്നിവരെയാണ് കാണാതായത്.

Post a Comment

0 Comments