NEWS UPDATE

6/recent/ticker-posts

മഹാഗണപതി ശോഭയാത്രയിൽ ഗോഡ്സെ, സവർക്കർ പോസ്റ്ററുകളുമായി നൃത്തം; കർണാടകയിൽ വി.എച്ച്.പിക്കെതിരെ കേസ്

മംഗളൂരു: ചിത്രദുർഗ നഗരത്തിൽ മഹാഗണപതി ശോഭയാത്രയിൽ യുവാക്കൾ മഹാത്മാഗാന്ധി ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെ,ആർ.എസ്.എസ് ആചാര്യൻ വീർ സവർക്കർ, ദക്ഷിണ കന്നട,ശിവമോഗ ജില്ലകളിൽ കൊല്ലപ്പെട്ട ശരത് മഡിവൽ,ഹർഷ എന്നിവരുടെ പോസ്റ്ററുകൾ ഉയർത്തി നൃത്തം ചെയ്തത് വിവാദത്തിൽ.[www.malabarflash.com]

ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി ജനങ്ങൾക്കിടയിൽ വിദ്വേഷവും ഭീതിയും സൃഷ്ടിച്ചതായി ആക്ഷേപം ഉയർന്നതിനെത്തുടർന്ന് പോലീസ് ബുധനാഴ്ച വി.എച്ച്.പി ഭാരവാഹികൾക്ക് എതിരെയാണ് കേസെടുത്തത്.

ചിത്രദുർഗ്ഗ ജോഗിമട്ടി റോഡിലെ ഹനുമന്തപ്പ നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഡിജെ മ്യൂസിക് ഉൾപ്പെടെ അണിനിരന്ന് വൻ ജനപങ്കാളിത്തത്തോടെയാണ് വിശ്വഹിന്ദു പരിഷത്ത് ശോഭയാത്ര സംഘടിപ്പിച്ചത്.

Post a Comment

0 Comments