കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ജാർഖണ്ഡിലെ ദിയോഗർ ജില്ലയിലാണ് അപകടം. . ചൊവ്വാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com]
ഡ്രൈവിങ്ങിനിടെയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
0 Comments