റിയാദ്: വീഡിയോ ഗെയിമർമാർക്കും ലോകകപ്പ് വേദിയൊരുക്കി ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. അടുത്ത വർഷം വേനലിൽ നടക്കുമെന്നാണ് പ്രഖ്യാപനം. ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തിയിരുന്നു.[www.malabarflash.com]
ഇ സ്പോർട്സിന്റെ ഭാവി ചർച്ച ചെയ്യുന്ന വേദിയിൽ എത്താനായതിൽ സന്തോഷമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഇ സ്പോർട്സിനോടും വിഡിയോ ഗെയിമുകളോടും ഉള്ള പ്രിയവും, ഇ സ്പോർട്സിന്റെ ഭാവിയും നേരത്തെ സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ തുറന്നു പറഞ്ഞിരുന്നു.
0 Comments