ലഖ്നോ: വിദ്യാർഥിയെ അധ്യാപിക ക്രിസ്തുമതത്തിലേക്ക് പരിവർത്തിപ്പിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിൽ കത്തോലിക്കാ സ്കൂൾ എ.ബി.വി.പി ഉപരോധിച്ചു. കാൺപൂർ കന്റോൺമെന്റ് ഏരിയയിലെ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിലാണ് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) പ്രതിഷേധിച്ചത്. മതപരിവർത്തന നിരോധന നിയമം ലംഘിച്ചതിന് അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടു.[www.malabarflash.com]
സ്‌കൂൾ വളപ്പിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ സൈനിക ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചതായി സ്കൂൾ നടത്തുന്ന അലഹബാദ് രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ ഫാ. റെജിനാൾഡ് ഡിസൂസ പറഞ്ഞു. ആരോപണ വിധേയയായ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
പത്താംക്ലാസ് വിദ്യാർഥിയെ ദിവസവും അടുത്തുള്ള ചർച്ചിൽ കൊണ്ടുപോയി ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. ഒക്ടോബർ ഒന്നിന് കുട്ടി ക്രിസ്തുമതം സ്വീകരിച്ചതായി പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
0 Comments