തൃശൂർ: കാസര്‍കോട്ടെ വിദ്യാര്‍ഥി നേതാവ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു. എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റും സുന്നി ബാല വേദി (SBV) ജില്ലാ വൈസ് പ്രസിഡന്റുമായ ചെര്‍ക്കള തായല്‍ ഹൗസിലെ ബാസിത്ത് (21) ആണ് മരിച്ചത്. തൃശൂര്‍ ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.[www.malabarflash.com]സുഹൃത്തുക്കളുമൊത്ത് എറണാകുളം പോയി ട്രെയിനില്‍ മടങ്ങിവരുമ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ ചാലക്കുടി ഭാഗത്ത് റെയില്‍ പാളത്തില്‍ മൊബൈൽ ഫോൺ തെറിച്ചുവീണതിനെ തുടർന്ന് ഇവർ തൃശൂരിൽ ട്രെയിൻ ഇറങ്ങുകയും ചാലക്കുടിയിലെത്തി റെയിൽ പാളത്തിൽ മൊബൈൽ ഫോണിനായി തിരച്ചിൽ നടത്തുന്നതിനിടെ പിറകിൽ നിന്നെത്തിയ ട്രെയിൻ ബാസിത്തിനെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തൃശൂര്‍ മെഡികല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം കാസറകോട്ടെത്തിക്കും.
എസ് കെ എസ് എഫ് എഫ് ചെര്‍ക്കള മേഖല ട്രഷറര്‍ കൂടിയായ ബാസിത് മത-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ചട്ടഞ്ചാല്‍ എം ഐ സി കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്.
മുഹമ്മദ് തായൽ - ഹസീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മിൻശാന, അജ്മൽ.
0 Comments