ബാലുശ്ശേരി: കേന്ദ്ര സർക്കാർ അനുഭാവപൂർവം പരിഗണിച്ചാൽ എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ബാലുശ്ശേരി താലൂക്കു ആശുപത്രി സന്ദർശിക്കാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.[www.malabarflash.com]
എയിംസ് സ്ഥാപിക്കാനാവശ്യമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും കിനാലൂരിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഫയൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
0 Comments