NEWS UPDATE

6/recent/ticker-posts

നവവധുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: നവവധുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വനിതാലീഗ് നേതാവും മുന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തംഗവുമായ ഉടുമ്പുംന്തല പുനത്തില്‍ ഹൗസില്‍ ഷഹര്‍ബാന്റെ മകള്‍ ഷിഫാനത്ത്(21)നെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ചൊവ്വാഴ്ച വൈകീട്ട് വീടിന്റെ രണ്ടാംനിലയിലുള്ള മുറിയിലാണ് ഷിഫാനത്തിനെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

കഴിഞ്ഞ ജനുവരി 20 നാണ് മാതമംഗലം പൊടോന സ്വദേശി അജ്മലുമായി ഷിഫാനത്തിന്റെ വിവാഹം നടന്നത്. ഭര്‍ത്താവ് വിദേശത്ത് ആയതിനാല്‍ സ്വന്തം വീട്ടില്‍ ആണ് ഷിഫാനത്ത് താമസിച്ചിരുന്നത്.

ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സഫ്വാന്‍, ഐസാന്‍.

Post a Comment

0 Comments