NEWS UPDATE

6/recent/ticker-posts

രണ്ടര വയസ്സുകാരി​യെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഒഡീഷ സ്വദേശി അറസ്റ്റിൽ

പെരുമ്പാവൂർ: മൊബൈൽ മോഷണ ശ്രമത്തിനിടെ രണ്ടര വയസ്സുകാരി​യെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒഡീഷ സ്വദേശിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. വെങ്ങോല പഞ്ചായത്തിലെ പൂണൂരിൽനിന്ന് അന്തർ സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ ഫുൽവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.[www.malabarflash.com]


തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് സംഭവം. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ജോലിക്ക് പോയതായിരുന്നു. സഹോദരങ്ങളായ മറ്റ് രണ്ട് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. പ്രതി കുട്ടിയെ എടുക്കുന്നതിനിടെ മറ്റു കുട്ടികൾ ബഹളം വെച്ചു. ഇതോടെ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഇയാൾ ഓടുകയായിരുന്നുവെന്ന് പറയുന്നു.

ഓടിക്കൂടിയ പ്രദേശവാസികൾ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പെരുമ്പാവൂർ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments