NEWS UPDATE

6/recent/ticker-posts

ലീഗിന്‍റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ ഹ​മാ​സിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് ശശി തരൂർ

കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ്​ സം​ഘ​ട​ന ‘ഹ​മാ​സി’നെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് ശശി തരൂർ. ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ മനുഷ്യ മഹാ റാലിയുടെ സമാപന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് ശശി തരൂരിന്‍റെ പരാമർശം.[www.malabarflash.com]


ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്‍റെ മറുപടിയായി ഇസ്രായേൽ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിർത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്‍റെ ഏറ്റവും മോശമായ ദുരന്തമാണ് -തരൂർ പറഞ്ഞു.

ഇത് മുസ്‌ലിം വിഷയമല്ല, മനുഷ്യാവകാശത്തിന്‍റെ വിഷയമാണ്. ആരുടെയും മതം ചോദിച്ചിട്ടല്ല ബോംബ് വീഴുന്നത്. ഫലസ്തീൻ ജനസംഖ്യയുടെ ഒന്നുരണ്ട് ശതമാനം ക്രിസ്ത്യൻസുമുണ്ട്. അവരുടെ ഈ യുദ്ധത്തിൽ മരണപ്പെട്ടിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന കാലം യാസർ അറാഫത്തിനെ മൂന്നാലു പ്രാവശ്യം നേരിൽ കണ്ട് സംസാരിക്കാൻ അവസരമുണ്ടായി. ഇന്ദിര ഗാന്ധിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ത്യയുടെ പിന്തുണ എപ്പോഴും ഫലസ്തീന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു -തരൂർ പറഞ്ഞു.

Post a Comment

0 Comments