മലപ്പുറം:ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍ അര്‍ഹനായതായി പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]
50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ ശാസ്ത്ര സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ രാധാകൃഷ്ണന്‍ കേരളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കും, മത മൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്നേഹവും ഉയര്‍ത്തി പ്പിടിക്കുന്നതില്‍ ഉറച്ച നിലപാട് കൈക്കൊള്ളുന്ന സാംസ്‌കാരിക നായകനും എന്ന നിലക്കാണ് അവാര്‍ഡ്. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എ കെ സൈനുദ്ദീന്‍, ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍, വൈസ് ചെയര്‍മാന്‍ എ എം അബൂബക്കര്‍, ജോയിന്റ് ഡയറക്ടര്‍ കെ ടി അമാനുല്ല സംബന്ധിച്ചു.
0 Comments