കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെ മകളുമായ തസ്നീം ഇബ്രാഹിം പാർട്ടിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അയച്ച രാജിക്കത്തിൽ തസ്നീം ഇബ്രാഹിം വ്യക്തമാക്കി. 2015ലാണ് ഇവർ ഭാരവാഹിയായി ചുമതലയേറ്റത്.[www.malabarflash.com]
ഇന്ത്യൻ നാഷനൽ ലീഗിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അവർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും സംസ്ഥാന നേതൃത്വവും അവരെ സ്വാഗതം ചെയ്തു. നവംബർ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന സുലൈമാൻ സേട്ട് അനുസ്മരണത്തിലും ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിലും അവർ പങ്കെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
0 Comments