NEWS UPDATE

6/recent/ticker-posts

പത്താമുദയം സമാപിച്ചു; ആയിരങ്ങൾക്ക് പുത്തരി സദ്യ വിളമ്പി പാലക്കുന്ന് ക്ഷേത്രം

പാലക്കുന്ന്: ഉത്സവങ്ങൾക്ക് തുടക്കമിട്ട് വിവിധ ക്ഷേത്രങ്ങളിൽ പത്താമുദയവും അനുബന്ധ പുത്തരിയും നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവമാണിത്.[www.malabarflash.com]

ക്ഷേത്രത്തിൽ എഴുന്നള്ളത്തും കെട്ടിച്ചുറ്റിയ നർത്തകന്മാരുടെ കാലാംഗം കാണാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി. പ്രത്യേക രസക്കൂട്ടിൽ തയ്യാറാക്കിയ ചക്കരച്ചോർ പായസത്തോടൊപ്പം പുത്തരി സദ്യയുണ്ണാൻ നാട്ടിന്റെ നാനാഭാഗത്ത് നിന്ന് ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. 

അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പുത്തരി സദ്യ സ്കൂളിൽ വിളമ്പി. തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു.

Post a Comment

0 Comments