NEWS UPDATE

6/recent/ticker-posts

വാഹനപൂജയ്ക്ക് വഴിയോരത്ത് സൗകര്യമൊരുക്കി പാലക്കുന്നിലെ ടെമ്പോ ഡ്രൈവർന്മാർ

പാലക്കുന്ന് : സംസ്ഥാന പാതയോരത്ത് മഹാനവമി നാളിൽ വാഹനപൂജയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കി പാലക്കുന്ന് ടൗണിലെ മിനി ടെമ്പോ ഡ്രൈവർമാർ. നിരവധി വാഹനങ്ങൾ പൂജയ്ക്കായി പാലക്കുന്ന് ക്ഷേത്ര പ്രവേശന കവാടത്തിന് എതിർ വശത്ത് രാവിലെ തന്നെ എത്തി സ്ഥാനം പിടിച്ചു . ഇതിൽ ആംബുലൻസുകളും ബസുകളുമടക്കം നിരവധി വാഹനങ്ങൾ പെടും.[www.malabarflash.com]

ഒരു കുഞ്ഞുമോന്റെ കളിപ്പാട്ട സൈക്കിളും ഇതിൽ പെടും. അവർ പണിയിച്ച കോൺക്രീറ്റ് മണ്ഡപത്തിൽ പൂജയും നടന്നു. പൂജ നടത്തിയ കർമികൾക്ക് ദക്ഷിണയും ഈ കൂട്ടായ്‌മ തന്നെ നൽകുന്നുണ്ടെങ്കിലും വാഹന ഉടമകളും ദക്ഷിണയായി വേറെയും നൽകി കർമികളെ സന്തോഷിപ്പിച്ചു. ചടങ്ങിന് ശേഷം എല്ലാവർക്കും പ്രസാദപ്പൊതിയും മധുരപലഹാരവും മധുരപാനീയവും മിനി ടെമ്പോ ഡ്രൈവർന്മാർ വിതരണം ചെയ്തു. 

പത്ത് വർഷത്തിലേറെയായി ചുമട്ടുതൊഴിലാളികളുടെ സഹകരണത്തോടെ ഇവർ വാഹന പൂജയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ഇതിനായി പ്രത്യേക ഫണ്ടും ഇവർക്കുണ്ട്. 

പാലക്കുന്ന് ഭരണി ഉത്സവനാളുകളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസിലാക്കിയ മിനി ടെമ്പോ ഡ്രൈവർന്മാർ 20 വർഷം മുൻപ് ആരംഭിച്ച മോരും വെള്ള വിതരണം ചില മാറ്റങ്ങളോടെ ഇന്നും തുടരുന്നുണ്ട്.പിന്നീട് ക്ഷേത്ര ഗോപുരത്തിന് എതിർവശത്ത് പാലക്കുന്ന് ജങ്ഷനിൽ പാതയോരത്ത് 'പാലക്കുന്ന് ഭഗവതി ക്ഷേത്ര കുടിവെള്ള വിതരണ സ്ഥലം' എന്ന് പേരിട്ട് ഇരിപ്പിട സൗകര്യത്തോടെ വശങ്ങൾ തുറന്നിട്ട കോൺക്രീറ്റ് മണ്ഡപവും ഇവർ നിർമിച്ചു . അതാണ് ഇവരുടെ ഓഫീസും വിശ്രമകേന്ദ്രവും.

Post a Comment

0 Comments