NEWS UPDATE

6/recent/ticker-posts

ഉദുമയെ ആദ്യ ടൂറിസം പഞ്ചായത്തായി പ്രഖ്യപിക്കണം


ഉദുമ: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച ഉദുമയെ ആദ്യ ടൂറിസം പഞ്ചായത്തായി പ്രഖ്യപിക്കണംമെന്ന് പഞ്ചായത്ത്‌ ഭരണസമിതി. ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജില്ല കലക്ടർ കെ. ഇമ്പശേഖരോട് നേരിട്ടാണ് ആവശ്യമുന്നയിച്ചത്.[www.malabarflash.com]


ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള മൂന്ന് ഹോട്ടലുകൾ ഇവിടെയുണ്ട്. നയന മനോഹരവും പ്രകൃതി രമണീയവും ഏറെ വൃത്തിയുള്ളതുമായ 5 കിലോമീറ്റർ നീളത്തിൽ, അനന്ത വികസന സാധ്യതയുള്ള കടൽതീരമുള്ള പഞ്ചായത്താണിത്. അതനുസരിച്ച് വികസന പദ്ധതികൾ ഇവിടേക്ക് പ്രഖ്യാപിക്കണം. 

കോട്ടിക്കുളം റെയിൽവേ മേൽപ്പാലം യഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ആദർശ് സ്റ്റേഷനായ കോട്ടിക്കുളത്ത് പരശുറാം, ഇന്റർസിറ്റി അടക്കം ദീർഘ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. ബഡ്സ് സ്കൂൾ കെട്ടിടത്തിന് കാസറകോട് പാക്കേജിൽ പെടുത്തി ഫണ്ട് അനുവദിക്കണം. കുടിവെള്ള പ്രശ്നം പട്ടയ പ്രശ്നം എന്നിവ പരിഹരിക്കണം.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം യോഗത്തിൽ അധ്യക്ഷയായ പ്രസിഡന്റ്‌ പി. ലക്ഷ്മി ഭരണ സമിതിക്കു വേണ്ടി കളക്ടർക്ക് കൈമാറി. 

സെക്രട്ടറി റെജിമോൻ, വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു വാർഡ് അംഗങ്ങളും പങ്കെടുത്തു.

Post a Comment

0 Comments