കൊച്ചി: തിരുപ്പതി സ്റ്റേഷനില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ആന്ധ്ര എം.എല്‍.എയുടെ പേരിലുള്ള വ്യാജ സ്റ്റിക്കര്‍ പതിച്ചെത്തിയ കാര്‍ സഹിതം മരട് പോലീസ് പിടികൂടി. തെലങ്കാന സ്വദേശിയായ അജിത് ബുമ്മാറയാണ് (26) പിടിയിലായത്.[www.malabarflash.com]
ആന്ധ്ര എം.എല്‍.എ ചെവി റെഡ്ഢി ഭാസ്‌കര്‍ റെഡ്ഢി എന്ന പേരിലുള്ള സ്റ്റിക്കര്‍ പതിച്ചാണ് തെലങ്കാനയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. കാർ വ്യാഴാഴ്ച രാത്രി പത്തോടെ മരടില്‍ വെച്ച് അപകടത്തിൽപെടുകയായിരുന്നു. സഹായത്തിനെത്തിയ നാട്ടുകാരും ബുമ്മാറയുമായി വാക്തര്‍ക്കമുണ്ടായി. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.
തുടർന്ന് പോലീസെത്തി തിരുപ്പതി പോലീസില്‍ അന്വേഷിച്ചപ്പോഴാണ് കാറിലുണ്ടായിരുന്നയാൾ നിരവധി കേസിലെ പിടികിട്ടാപ്പുള്ളിയാണെന്ന് മനസ്സിലായത്. തിരുപ്പതി പോലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പ്രതിയെ കൈമാറി. വാഹനാപകടമുണ്ടാക്കിയതിന് മരട് പോലീസും കേസെടുത്തു.
0 Comments