ഒഴിഞ്ഞവളപ്പ് സിയാറത്തിങ്കര പളളിക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇവർ കടലിലെ ചുഴിയിൽപ്പെട്ടത്. സംഭവം കണ്ട രണ്ടുപേരെയും നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് തമീം മരണപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്ത് ഷമീം (34) ആണ് ചികിത്സയിലുള്ളത്.
ആനച്ചാൽ ഇസ്മായിലിന്റെയും സുബൈദയുടെയും മകനാണ് തമീം. സഹോദരങ്ങൾ: തഹ്സീൻ, തസ്‌ലിമ
0 Comments