മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ആശുപത്രിയില്‍ യോഗ്യതയില്ലാതെ ഡോക്ടറായി പ്രവര്‍ത്തിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. മലപ്പുറം പുലിമുണ്ട പൂക്കോട്ടുമണ്ണ് സ്വദേശി രാജശ്രീ (46) യാണ് പിടിയിലായത്.[www.malabarflash.com]
ജനറല്‍ നഴ്‌സിങ് മാത്രം പഠിച്ച് ഡോക്ടറാണെന്നു പറഞ്ഞാണ് യുവതി ജോലി നേടിയത്. സര്‍ട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കാമെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ ജാമ്യമെടുത്ത് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാകാതെ ഇവര്‍ പല സ്ഥലങ്ങളിലായി ജോലി ചെയ്തു. ഹോം നഴ്‌സായും ജോലി ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം ചേര്‍ത്തലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. മട്ടാഞ്ചേരി അസി. കമ്മിഷണര്‍ കെ.ആര്‍. മനോജിന്റെ നിര്‍ദേശപ്രകാരം മട്ടാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ എസ്. ഐ. ജയപ്രസാദ്, സി.പി.ഒ. അക്ഷര രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments