NEWS UPDATE

6/recent/ticker-posts

'ഞാൻ ജീവിച്ചിരിപ്പുണ്ട്'; സ്വന്തം കൊലപാതകക്കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ 11- കാരൻ

ന്യൂഡൽഹി: സ്വന്തം മരണം അറിയേണ്ടി വരിക എന്നത് ആശ്ചര്യകരമാണ്. താൻ കൊല്ലപ്പെട്ടിട്ടില്ല ജീവനോടെ ഉണ്ട് എന്ന് കോടതിയിൽ വിശദീകരിക്കേണ്ടി വരുന്ന അവസ്ഥ സങ്കടകരവും. ഡൽഹിയിൽ നിന്നുള്ള 11 -കാരനാണ് ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്.[www.malabarflash.com]

ഉത്തർപ്രദേശിലെ പിൽഭിത്തിലാണ് സംഭവം. സുപ്രീം കോടതിയുടെ മുമ്പാകെയാണ് കേസ് വന്നത്. പിൽഭിത്തിൽ നിന്നുള്ള 11-കാരനായ അഭയ് കുമാർ കൊല്ലപ്പെട്ടു എന്നായിരുന്നു കേസ്. ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കേസ് വന്നത്. എന്നാൽ, മുത്തശ്ശന്റേയും അമ്മാവന്റേയും പേരിൽ വ്യാജമായി താൻ കൊല്ലപ്പെട്ടു എന്ന തരത്തിൽ തന്റെ പിതാവ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് അഭയ് കോടതിയിൽ പറഞ്ഞു.

പതിനൊന്നുകാരന്റെ ഹർജി സ്വീകരിച്ച സുപ്രീം കോടതി സംഭവത്തിൽ അടുത്ത ഒരുഉത്തരവ് ഉണ്ടാകും വരെ ഹർജിക്കാരനെതിരേ യാതൊരു തരത്തിലുള്ള നടപടികളും ഉണ്ടാകരുതെന്നും പറഞ്ഞു. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനും പിൽഭിത്ത് പോലീസ് സൂപ്രണ്ടിനും ന്യൂരിയ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

അമ്മയുടെ പിതാവിന്റെ കൂടെയാണ് അഭയ് താമസിക്കുന്നത്. 2013ൽ അഭയിയുടെ മാതാവിനെ സ്ത്രീധനം ആവശ്യപ്പെട്ട് പിതാവ് മർദിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ മുറിവ് അവരെ മരണത്തിലേക്ക് നയിച്ചു. മകളുടെ മരണത്തിന് പിന്നാലെ മുത്തശ്ശൻ അഭയുടെ പിതാവിനെതിരേ ഐ.പി.സി. സെക്ഷൻ 304 - ബി പ്രകാരം കേസ് നൽകിയിരുന്നു.

അഭയിയുടെ അവകാശത്തെച്ചൊല്ലി മാതാവിന്റെ ബന്ധുക്കളും പിതാവിന്റെ ബന്ധുക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന് കുട്ടിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം തുടക്കത്തിൽ, അഭയിയുടെ പിതാവ്, ഭാര്യപിതാവിനും സഹോദരങ്ങൾക്കുമെതിരേ കേസ് നൽകിയിരുന്നു. മകനെ കൊലപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ആദ്യം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നുവെന്നും തുടർന്ന് പിതാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് അഭിഭാഷകനായ കുൽദീപ് ജൗഹരി പറയുന്നു.

Post a Comment

0 Comments