തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നതിന് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഈ മാസം 14ന് കൽപ്പറ്റ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.[www.malabarflash.com]
സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാവാൻ സി കെ ജാനുവിന് പണം നൽകിയെന്ന കേസിലാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ജാനുവിന് രണ്ട് തവണയായി 50 ലക്ഷം രൂപ നൽകിയെന്നാണ് കേസ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് കേസ്.
നേരത്തെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നതായിരുന്നു കേസ്. 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
0 Comments