NEWS UPDATE

6/recent/ticker-posts

തിരുവനന്തപുരത്ത് 19-കാരനെ കൊലപ്പെടുത്തി; ഒരാള്‍ പിടിയില്‍, സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കൊലപാതകം. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയിൽ അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.[www.malabarflash.com]


നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മുൻ വെെരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന ധനുഷ് (18) പോലീസിന്റെ പിടിയിലായി. ധനുഷ് ഒഴികെ മറ്റുള്ളവർ പ്രായപൂർത്തിയാകാത്തവരാണ്.

Post a Comment

0 Comments