NEWS UPDATE

6/recent/ticker-posts

ഗുജറാത്തിൽ മഴക്കെടുതി; ഇടിമിന്നലേറ്റ് 20 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർക്ക് ദാരുണാന്ത്യം. ദാഹോദിൽ നാല് പേർ, ബറൂച്ചിൽ മൂന്ന് പേർ, താപിയിൽ രണ്ട് പേർ, അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദ്വാരക എന്നിവിടങ്ങളിൽ ഒരാൾ വീതം എന്നിങ്ങനെയാണ് മരിച്ചത്. [www.malabarflash.com]


അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു.. മോശം കാലാവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ നിരവധി പേർ മരിച്ചത് ദുഃഖകരമായ വാർത്തയാണ്. അപരിഹാര്യമായ നഷ്ടമുണ്ടായ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കുപറ്റിയവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. പ്രാദേശിക ഭരണകൂടം ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

സംസ്ഥാനത്തെ 252 താലൂക്കുകളിൽ 234ലും ഞായറാഴ്ച നല്ല മഴ ലഭിച്ചതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ വ്യക്തമാക്കി. സൂറത്ത്, സുരേന്ദ്രനഗർ, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയായിരുന്നു. തിങ്കളാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Post a Comment

0 Comments