അതുപോലെ തന്നെ വൻ പണം വിവാഹത്തിന് വേണ്ടി ചിലവാക്കുന്നവരും കുറവല്ല. വളരെ വ്യത്യസ്തമായ പല ചടങ്ങുകളും ആചാരവും ഒക്കെ വിവാഹത്തിന് ഉണ്ടാകാറുണ്ട്. അതിലൊന്നാണ് ദമ്പതികൾക്ക് ഭാഗ്യവും സമൃദ്ധിയും വരാൻ വേണ്ടി കറൻസി നോട്ട് ചേർത്ത മാല ധരിക്കുക എന്നത്.
ഹരിയാനയിൽ അടുത്തിടെ നടന്ന ഒരു കല്യാണം വൻ പ്രചാരം നേടിയിരുന്നു. കാരണം ഈ നോട്ടുമാല തന്നെ. 20 ലക്ഷം രൂപ വരുന്ന മാലയാണ് വരൻ ധരിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. @dilshadkhan_kureshipur എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ ഒരു ടെറസ്സിന്റെ മുകളിൽ നിൽക്കുന്ന വരനെ കാണാം. അയാളുടെ മാല ടെറസ്സിൽ നിന്നും താഴേക്ക് ഒരുപാട് നീണ്ടാണിരിക്കുന്നത്. 500 രൂപയുടെ നോട്ടുകൾ പൂക്കളുടെ ആകൃതിയിൽ വച്ചാണ് മാല ഉണ്ടാക്കിയിരിക്കുന്നതത്രെ.
എന്നാൽ, ഇതിലുള്ളത് ശരിക്കും നോട്ടു തന്നെയാണോ അതോ വെറുതെ കാഴ്ചയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണോ എന്ന കാര്യത്തിൽ ആൾക്കാരുടെ ആശങ്ക മാറിയിട്ടില്ല. പലരും അത് ചോദിക്കുകയും ചെയ്തു. ശരിക്കും ഇത് ഉള്ളത് തന്നെയാണോ അതോ വെറുതെ കാഴ്ചയ്ക്ക് വേണ്ടി വച്ചിരിക്കുന്ന വ്യാജ നോട്ടുകളാണോ എന്നൊക്കെയാണ് ആൾക്കാരുടെ ചോദ്യം. അതേസമയം മറ്റ് ചിലർ വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് വൈകാതെ സ്ഥലത്തെത്തും എന്നാണ് ഒരാൾ പറഞ്ഞത്.

0 Comments