NEWS UPDATE

6/recent/ticker-posts

കണ്ണികുളങ്ങര തറവാട് തെയ്യംകെട്ട് മാർച്ച്‌ 28 മുതൽ 31 വരെ; ലോഗോ പ്രകാശനം നടന്നു

ഉദുമ: പാലക്കുന്ന് കഴകം ഉദുമ കണ്ണികുളങ്ങര തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശന യോഗം ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശുചീന്ദ്രൻ പരിയാരം രൂപകല്പന ചെയ്ത ലോഗോ ബാലകൃഷ്ണൻ കാരണവർ മുഖ്യാതിഥിയിൽ നിന്ന് ഏറ്റുവാങ്ങി.[www.malabarflash.com]


ആഘോഷകമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി.ക്ഷേത്ര സ്ഥാനികൻ രവീന്ദ്രൻ കളക്കാരൻ, ജനറൽ കൺവീനർ കെ.ആർ. കുഞ്ഞിരാമൻ, വർക്കിംഗ് ചെയർമാൻ പി.കെ. രാജേന്ദ്രനാഥ്‌, വർക്കിംഗ്‌ കോർഡിനേറ്റർ സുധാകരൻ പള്ളിക്കര, ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, വാർഡ് അംഗങ്ങളായ വി. കെ. അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, കേവീസ് ബാലകൃഷ്ണൻ, കെ.വി.രാഘവൻ, തമ്പാൻ ചേടിക്കുന്ന്, പി. വി. രാജേന്ദ്രൻ, കെ.വി.ശ്രീധരൻ, ബാലകൃഷ്ണൻ ഉദയമംഗലം, ദാമോദരൻ ബാര, പാലക്കുന്നിൽ കുട്ടി, കെ. സന്തോഷ്‌ കുമാർ, എൻ. യാശോധ എന്നിവർ പ്രസംഗിച്ചു. 

മാർച്ച്‌ 28 മുതൽ 31 വരെയാണ് ഇവിടെ തെയ്യംകെട്ട് നടക്കുക.അതിന് മുന്നോടിയായി ഫെബ്രുവരി 21 ന് കൂവം അളക്കും.

Post a Comment

0 Comments