NEWS UPDATE

6/recent/ticker-posts

നവകേരള സദസ്സില്‍ മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി; 63 ലക്ഷം നല്‍കാനുണ്ടെന്ന് വടകര സ്വദേശി

വടകര: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മന്ത്രി തനിക്ക് 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായി കിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വടകര സ്വദേശി എ.കെ യൂസഫാണ് പരാതി നൽകിയത്. വടകരയിലെ നവകേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് പരാതി നൽകിയത്.[www.malabarflash.com]


2015-ലെ ചെക്ക് കേസിൽ യൂസഫ് അഹമ്മദ് ദേവർകോവിലിനെതിരെ വടകര പോലീസിൽ പരാതി നൽകിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് വടകര ഫസ്റ്റ്ക്ലാസ് കോടതി കണ്ടെത്തുകയും തടവുശിക്ഷയും പിഴയും വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന്, പിന്നീട് അഹമ്മദ് ദേവർകോവിൽ നൽകിയ അപ്പീലിൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ ഒഴിവാക്കുകയും പിഴ തുക പരാതിക്കാരന് നൽകണമെന്ന് വിധിക്കുകയും ചെയ്തിരുന്നു.

എന്നാൽ, വിധിക്ക് ശേഷവും മന്ത്രി പണം നൽകാതെ കബളിപ്പിക്കുകയായിരുന്നുവെന്നും 2022-ൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി മെയിലായി അയച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. തുക തിരിച്ചുകിട്ടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിലവിൽ യുസഫ് പരാതിയി സമർപ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments