NEWS UPDATE

6/recent/ticker-posts

70ാമത് വിവാഹം; സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് മംഗല്യ സംഭാഗ്യം

ദേളി: സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം. വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയിലാണ് 4 വര്‍ഷത്തോളമായി വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരുന്ന മറിയമത്ത് സുല്‍ഫ സആദ വിവാഹ സൗഭാഗ്യം ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.[www.malabarflash.com]


ചെര്‍ക്കളയിലെ പരേതനായ ഇബ്രാഹിമിന്റെ മകന്‍ അഹമദ് കബീറാണ് മറിയമത്ത് സുല്‍ഫ സആദയെ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്ന ചെറുപ്പക്കാരന്‍. 20 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ 2018 മുതല്‍ പഠിച്ചു വരുന്ന മറിയമത്ത് സുല്‍ഫ പുണ്ടൂരിലെ പരേതനായ അബ്ദുല്‍ റഹമാന്റേയും ബീഫാതിമയുടേയും മകളാണ്.

ഇപ്പോള്‍ സഅദിയ്യ വനിതാ കോളജില്‍ പ്ലസ്ടു പൂര്‍ത്തിയായിരിക്കെയാണ് വിവാഹാലോചന വന്നത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 70 പെണ്‍ കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചു.

സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ് ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗം എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് കാര്‍മികത്വം വഹിച്ചു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി പാര്‍ത്ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശരീഫ് സഅദി മാവിലാടം ഇസ്മാഈല്‍ സഅദി പാറപ്പള്ളി, യതീംഖാന മാനേജര്‍ ശറഫുദ്ദീന്‍ സഅദി, സുലൈമാന്‍ സഖാഫി വയനാട്, ഇബ്രാഹിം സഅദി വിട്ടല്‍, ഹമീദ് സഅദി കക്കിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments