NEWS UPDATE

6/recent/ticker-posts

ആശുപത്രി ലിഫ്റ്റില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുമ്പള: ആശുപത്രി ലിഫ്റ്റില്‍ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പെര്‍ഡാലയിലെ മുഹമ്മദി(52)നെയാണ് കുമ്പള എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]


10 ദിവസം മുമ്പാണ് സംഭവം. മാതാവും കുട്ടിയും മാതാവിന്റെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു. മാതാവ് ബന്ധുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങിയ കുട്ടിയെ പ്രതി ലിഫ്റ്റ് കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം കുമ്പള പോലീസ് ലിഫ്റ്റിലേയും ആശുപത്രിയുടെ പുറത്തുമുള്ള സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് പ്രതിയുടെ ദൃശ്യം ലഭിച്ചിരുന്നു. സി.സി.ടി.വിയുടെ ഹാര്‍ഡ്ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments