ബബിയ ഓര്‍മയായതിന് ശേഷം ആദ്യമായി കുളത്തില്‍ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്ക്കും കൗതുകമായി. ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ട്രസ്റ്റിനെയും മലബാര്‍ ദേവസ്വം ബോര്‍ഡിനെയും മറ്റും വിവരമറിയിച്ചു. ബബിയയുടെ അതേ വിഭാഗത്തില്‍ പെട്ട മുതലയാണിതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ബബിയക്ക് ശേഷം പുതിയ മുതല എവിടെ നിന്ന് വന്നെന്നോ ഇത്രയും നാള് ഈ കുളത്തില്‍ തന്നെയുണ്ടായിരുന്നോ എന്നൊന്നും ആര്‍ക്കുമറിയില്ല.
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കസറകോട്ടെ ഈ അനന്തപുരം ക്ഷേത്രം. കഴിഞ്ഞ വര്‍ഷം ബബിയ ഓര്‍മയായ വിവരമറിഞ്ഞ് നൂറുകണക്കിന് പേര് കാണാനെത്തിയിരുന്നു. ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു അന്ന് ബബിയയെ സംസ്കരിച്ചത്. ആരെയും ആക്രമിക്കാത്ത ബബിയ ക്ഷേത്രത്തില്‍ നിന്ന് നല്കുന്ന നിവേദ്യമായിരുന്നു ഭക്ഷിച്ചിരുന്നത്.
ഒരു നാള് ക്ഷേത്ര നട വരെ ബബിയ എത്തിയതും ഭക്തര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ബബിയയുടെ മരണം.
0 Comments