NEWS UPDATE

6/recent/ticker-posts

ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘത്തിന് അപ്കോസ് അവാർഡ്

ഉദുമ: മലബാർ റീജിനൽ കോ-ഒപ്പറേറ്റിവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയൻ (എം.ആർ.സി.എം.പി.യു) ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആനന്ദ് മാതൃക കോഒപ്പറേറ്റിവ് സൊസൈറ്റിക്ക് നൽകുന്ന 2022-23 വർഷത്തെ 'അപ്കോസ് ' അവാർഡിന് ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം അർഹത നേടി.[www.malabarflash.com]


ക്ഷീരസംഘത്തിൽ പാലളന്ന കർഷകരുടെ ആളോഹരി പ്രതിദിന ശരാശരി അളവ്, മുൻ വർഷത്തെക്കാൾ സംഭരണത്തിലും ഗുണനിലവാരത്തിലും ഉണ്ടായ വർദ്ധനവ്, പാലളക്കുന്ന അംഗങ്ങളുടെ ശതമാനം, അംഗത്വത്തിലുള്ള വർദ്ധനവ്, മേഖല യൂണിയന് നൽകുന്ന പാലിന്റെ ശതമാനം, ഉൽപ്പന്ന വിപണനത്തിലെ പങ്കാളിത്വം, സ്ത്രീ പങ്കാളിത്വം, ഓഡിറ്റ്
ക്ലാസിഫിക്കേഷൻ, ബോണസ് വിതരണം തുടങ്ങിയ മാനദണ്ഡങ്ങൾക്കും ചില നിബന്ധനകൾക്കും വിധേയമായിട്ടാണ് അവാർഡ് നൽകുന്നത്.

കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന എം.ആർ.സി.പി.യു ടെ 34-മത് വാർഷിക പൊതുയോഗത്തിൽ മിൽമ ചെയർമാൻ കെ.എസ്. മണിയിൽ നിന്ന് സംഘം പ്രസിഡന്റ്‌ പി. ഭാസ്കരൻ നായരും സെക്രട്ടറി പി. രജനി പുരുഷോത്തമനും അവാർഡ് ഏറ്റുവാങ്ങി.

10000 രൂപയും പുരസ്‌കാരവും പ്രശംസാപത്രവുമാണ് സമ്മാനം.

Post a Comment

0 Comments