NEWS UPDATE

6/recent/ticker-posts

കലോത്സവം: ഒ​പ്പ​ന​യി​ൽ ആ​ൾ​മാ​റാ​ട്ടം; ടീം ​ഔ​ട്ട്​

കുണ്ടറ: പാ​തി​രാ​ത്രി​യോ​ട​ടു​ത്ത്​ അ​വ​സാ​നി​ച്ച എ​ച്ച്.​എ​സ്.​എ​സ്​ വി​ഭാ​ഗം ഒ​പ്പ​ന​യി​ൽ വേ​ദി​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ടീ​മി​നെ പ്രേ​ത്സാ​ഹി​പ്പി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പി​ക​യെ കാ​ണാ​ത്ത​തി​ൽ സം​ശ​യി​ച്ച്​ അ​ന്വേ​ഷി​ച്ചു​ന​ട​ന്ന മ​റ്റൊ​രു ടീ​മി​ന്‍റെ അ​ധ്യാ​പ​ക​ൻ ക​ണ്ടെ​ത്തി​യ​ത്​ നാ​ണി​പ്പി​ക്കു​ന്ന ആ​ൾ​മാ​റാ​ട്ട​ത​ന്ത്രം.[www.malabarflash.com]


മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ഫ​ലം പ്ര​ഖ്യാ​പി​ക്കാ​റാ​യ​പ്പോ​ഴാ​ണ്​ കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ​വേ​ദി​യി​ൽ നൃ​ത്താ​ധ്യാ​പി​ക ക​ളി​ച്ച കാ​ര്യം വെ​ളി​ച്ച​ത്താ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ടീ​മി​ന്‍റെ ഒ​പ്പ​ന​സം​ഘ​ത്തി​ലാ​ണ്​​ പ​രി​ശീ​ല​ക ക​ളി​ച്ച​ത്. മ​റ്റൊ​രു ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ ഇ​ത്​ മ​ന​സ്സി​ലാ​ക്കി ഡി.​ഡി.​ഇ​ക്ക്​ പ​രാ​തി ന​ൽ​കി. 

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ത​ങ്ങ​ളു​​ടെ തെ​റ്റ്​ സ​മ്മ​തി​ച്ച്​ സ്കൂ​ൾ സം​ഘം മാ​പ്പ​പേ​ക്ഷ എ​ഴു​തി ന​ൽ​കി. പ​രാ​തി ശ​രി​യെ​ന്ന്​ തെ​ളി​ഞ്ഞ​തോ​ടെ ടീ​മി​നെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. തു​ട​ർ​ന്നാ​ണ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

Post a Comment

0 Comments