തിരുവഞ്ചൂര്‍: കെപിസിസി വിലക്ക് മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണം. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് ഇന്ദിരാഭവനില്‍ ചേരുന്ന സമിതിയുടെ മുന്‍പാകെയാണ് ആര്യാടന്‍ ഷൗക്കത്ത് ഹാജരാകേണ്ടത്. അദ്ദേഹത്തിന്റെ ഭാഗം കേട്ടതിന് ശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.[www.malabarflash.com]
കമ്മിറ്റി കൂടാതെ അഭിപ്രായം പറയുന്നത് അനീതിയാണ്. കമ്മിറ്റി കൂടി അവരുടെ ഭാഗം കൂടി കേള്‍ക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നേരത്തെ കെപിസിസി നല്‍കിയ വിശദീകരണ നോട്ടീസിന് ആര്യാടന്‍ ഷൗക്കത്ത് മറുപടി നല്‍കിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നാണ് വിശദീകരണം.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസിസി പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നുമായിരുന്നു കെപിസിസി അറിയിച്ചത്. പരിപാടിയില്‍ നിന്ന് പിന്മാറില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നിലപാടെടുക്കുകയായിരുന്നു. ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെ പോയി. തുടര്‍ന്ന് പൊതുയോഗവും ചേര്‍ന്നിരുന്നു.
0 Comments