റായ്പുർ/ഐസോൾ: അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മിസോറമിലും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. മിസോറമിൽ 77.04 ശതമാനവും ഛത്തിസ്ഗഢിൽ 70.87 ശതമാനവും പോളിങ് രേഖപ്പെടുക്കി.[www.malabarflash.com]
മിസോറമിലെ 40 സീറ്റുകളിലും ഛത്തിസ്ഗഢിൽ നക്സൽ ബാധിത പ്രദേശമായ ബസ്തർ ഡിവിഷനിലെ ഏഴെണ്ണം ഉൾപ്പെടെ 11 ജില്ലകളിലെ 20 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് പൂർത്തിയായത്. മൊഹ്ല-മാൻപുർ - 73 %, അന്തഗഢ് -65.67 %, ഭാനുപ്രതാപപുർ-61.83 %, കാങ്കർ-68 %, കേശകാൽ -60.11 %, കൊണ്ടഗാവ് -69.03 %, നാരായൺപുർ - 53.55 %, ദന്തേവാഡ -51.9 %, ബിജാപുർ - 30 %, കോണ്ട - 50.12 % എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഛത്തിസ്ഗഢിലെ ഖൈരാഘർ-ഛുയിഖദംഗണ്ഡായി മണ്ഡലത്തിലാണ് റെക്കോർഡ് പോളിങ് രേഖപ്പെടുത്തി. 76.31 ശതമാനമായിരുന്നു പോളിങ്. ബിജാപുരിലാണ് ഏറ്റവും കുറവ് പോളിങ്, 40.98 %. മൊഹ്ല-മാൻപുർ - 76.31 %, കാങ്കർ-75.51 %, കൊണ്ടഗാവ് -75.35 %, രാജ്നന്ദ്ഗാവ് -75.1 %, ബസ്തർ -72.41 %, അന്തഗഢ് -65.67 %, ഭാനുപ്രതാപപുർ-61.83 %, കാങ്കർ-68 %, കേശകാൽ -60.11 %, നാരായൺപുർ - 53.55 %, ദന്തേവാഡ -51.9 %, കോണ്ട - 50.12 % എന്നിവയാണ് വിവിധ മണ്ഡലത്തിലെ പോളിങ് ശതമാനം.
മൊഹ്ല-മാൻപുർ, അന്തഗഢ്, ഭാനുപ്രതാപപുർ, കാങ്കർ, കേശകാൽ, കൊണ്ടഗാവ്, നാരായൺപുർ, ദന്തേവാഡ, ബിജാപുർ, കോണ്ട മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെയും മറ്റിടങ്ങളിൽ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെയുമായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
ത്രികോണ മത്സരം നടക്കുന്ന മിസോറമിൽ 16 വനിതകളടക്കം 174 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്), പ്രതിപക്ഷമായ സോറം പീപ്ൾസ് മൂവ്മെന്റ് (ഇസഡ്.പി.എം), കോൺഗ്രസ് എന്നീ കക്ഷികൾ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബി.ജെ.പി 23 മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി നാലിടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കൂടാതെ 27 സ്വതന്ത്രരും ജനവിധി തേടുന്നു.
0 Comments