ഉദുമ: ഉദുമ ഇസ് ലാമിയ എഎൽപി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ബേക്കൽ സബ് ജില്ലാ അറബിക് കലോത്സവ ത്തിൽ 193 പോയിൻ്റ് നേടി ഉദുമ പടിഞ്ഞാർ ജമാ അത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിൻ്റാണ് ജെംസ് സ്കൂൾ നേടിയത്.81 പോയിൻ്റ് നേടിയ ജിഎച്ച്എസ് തച്ചങ്ങാട് രണ്ടും 78 പോയിൻ്റ് നേടി ജിഎച്ച്എസ്എസ് ഉദുമ മൂന്നും സ്ഥാനം നേടി.[www.malabarflash.com]
യുപി വിഭാഗത്തിൽ 61 വീതം പോയിൻ്റ് നേടിജിഎച്ച്എസ്എസ് ഉദുമ, നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോട്ടിക്കുളം ഒന്നാം സ്ഥാനം നേടി. 60 പോയിൻ്റ് നേടി ജിഎച്ച്എസ് തച്ചങ്ങാട് രണ്ടും 59 പോയിൻ്റ് വീതം നേടിഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജിഎംയുപിഎസ് പള്ളിക്കര മൂന്നും സ്ഥാനം നേടി.
എൽപി വിഭാഗത്തിൽ 45 പോയിൻ്റ് നേടി ക്രസൻ്റ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ ഒന്നാം സ്ഥാനം നേടി.43 വീതം പോയിൻ്റ് നേടി ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂൾ, കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എഎൽപിഎസ് മുട്ടുന്തല, ജിഎംയുപിഎസ് പള്ളിക്കര, എഎൽപിഎസ് കരിപ്പോടി, ഉദുമ ഇസ് ലാമിയ എഎൽപി സ്കൂൾ രണ്ടാം സ്ഥാനം നേടി.
41 വീതം പോയിൻ്റ് ഐഇഎംഎച്ച്എസ്എസ് പള്ളിക്കര, ജിഎംഎൽപിഎസ് അജാനൂർ, ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എച്ച്ഐഎയുപിഎസ് ചിത്താരി, ജിഎൽപിഎസ് പെരിയ മൂന്നാം സ്ഥാനം നേടി.
ബേക്കൽ സബ് ജില്ലയിലെ 28 വിദ്യാലയങ്ങളിൽ വിദ്യാലയങ്ങളിൽ നിന്നായി എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ 41 ഇനങ്ങളിലാണ് മത്സരം നടന്നത്. പരിപാടിയിൽ ബേക്കൽ എഇഒ അരവിന്ദ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, സ്കൂൾ മാനേജർ കെഎ മുഹമ്മദലി,ഹെഡ്മാസ്റ്റർ ബിജുലൂക്കോസ്, പിടിഎ പ്രസിഡൻ്റ് ഹംസ ദേളി എന്നിവർ പങ്കെടുത്തു
0 Comments