NEWS UPDATE

6/recent/ticker-posts

ആശുപത്രി ലിഫ്റ്റില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി അന്വേഷണം

കുമ്പള: ആശുപത്രി ലിഫ്റ്റില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളടക്കം പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.[www.malabarflash.com]


മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവിന്റെ ബന്ധുവിനെ കാണാന്‍ മാതാവിനൊപ്പം എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. അതിനിടെ മാതാവ് മുറിയില്‍ ബന്ധുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥിനി മുറിക്ക് പുറത്തിറങ്ങുകയായിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തിയ ഒരാള്‍ ആശുപത്രിയുടെ ലിഫ്റ്റില്‍ കറങ്ങി വരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

പിന്നീട് കുട്ടിയോട് നീ പഠിക്കുന്ന സ്‌കൂളില്‍ വരാമെന്നും ഐസ്‌ക്രീമും മറ്റും വാങ്ങിച്ച് തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതിയെ കണ്ടെത്താനായി ആശുപത്രിയുടെയും ലിഫ്റ്റിലേയും ക്യാമറകള്‍ പരിശോധിക്കും.

Post a Comment

0 Comments