ഉദുമ: ഉദുമ നാട്ടുകൂട്ടത്തെ പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സൈക്കിൾ യജ്ഞകാലം തുടങ്ങി.മൈസൂരു ചാമുണ്ഡേശ്വരി സ്വദേശി മഞ്ജുനാഥും സംഘവുമാണ് നാടിന് ആവേശം പകരാൻ ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം നാലാം വാതുക്ക ലിൽ എത്തിയത്. ചെറിയൊരു സ്റ്റേജിനു മുന്നിലായി മൈക്കുനാട്ടിയ കാലിനു ചുറ്റും യജ്ഞക്കാരൻ സൈക്കിൾ ഓടിച്ചു കൊണ്ടേയിരിക്കും.[www.malabarflash.com]
കറങ്ങിക്കൊണ്ടിരിക്കുന്ന സൈക്കിളിലൂടെ കാണി കളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് മെയ്‍വഴക്ക ത്തോടെ അഭ്യാസ പ്രകടന ങ്ങൾ. യജ്ഞം തീരുന്നതു വരെ സൈക്കി ളിൽനിന്ന് കാലുകുത്താൻ പാടില്ല. രണ്ടുമണിക്കൂർ നീണ്ടു നിൽക്കുന്ന പ്രകടനത്തിൽ ആട്ടവും പാട്ടും കൺകെട്ടും ഒക്കെ വിഭവങ്ങളാണ്.
പ്രകടനംകണ്ട് മനസ്സു നിറഞ്ഞ കാണികൾ നൽകുന്ന നാണയത്തു ട്ടുകളും പ്രോത്സാഹനവു മാണ് ഇവരുടെ വരുമാനം. 'സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീര'മാകുമെന്ന അറിയിപ്പുകളുമായി സംഭാവന നൽകാൻ കാണികളെ പ്രോത്സാ ഹിപ്പിച്ചുകൊണ്ടിരിക്കും.
കാണികളിൽനിന്നും സമ്മാനമായി ലഭിക്കുന്ന സാധനങ്ങളുടെ ലേലം വഴിയുള്ള വിൽപനയും പഴയ ജനതയുടെ രസകരമായ ഓർമകളാ യിരുന്നു. പഴയ മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽ നിന്നുള്ള ഗാനങ്ങളിട്ട് അതിനനുസരിച്ച് താളം ചവിട്ടുന്ന കലാകാര ന്മാരാണ് പ്രത്യേകത.
പുതുതലമുറക്ക് ഏറക്കുറെ അപരിചിത മായ സൈക്കിൾ അഭ്യാസം ചിലർക്ക് പഴമയിലേക്കുള്ള തിരിച്ചുപോക്കാണ്. തട്ടുപൊളിപ്പൻ പാട്ടിനൊപ്പം ആടാനും സാഹസിക പ്രകടനങ്ങൾ ആസ്വദി ക്കാനും നാലാംവാതു ക്കലിലെ ഗ്രാമീണജനത ഒന്നാകെയെത്തി. രണ്ടു ദിവസങ്ങളിലായുള്ള പ്രകടനം വ്യാഴാഴ്ച രാത്രി സമാപിക്കും.
0 Comments