പൂനെ: പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവിനെ അടിച്ച് കൊന്ന് ഭാര്യ. സംഭവത്തില്‍ ഭാര്യ രേണുകയെ (38) പോലീസ് അറസ്റ്റ് ചെയ്തു. പൂനെ വാന്‍വാഡിയില്‍ താമസിക്കുന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യെയാണ് രേണുക അടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. രേണുകയെ ജന്മദിനം ആഘോഷിക്കാന്‍ നിഖില്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തര്‍ക്കത്തിനിടെ രേണുക ഭര്‍ത്താവിന്റെ മൂക്കിനിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി. നിഖിലിന്റെ ചില പല്ലുകളും പൊട്ടി. തുടര്‍ന്ന് നിഖില്‍ അബോധാവസ്ഥയിലായി.
രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് രേണുകയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
0 Comments