NEWS UPDATE

6/recent/ticker-posts

ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബ്രസീലിയൻ ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു. കാമുകി ബ്രൂണോ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. വീട്ടിൽ അതിക്രമിച്ചുകയറിയ കള്ളന്മാർ വിലപിടിപ്പുള്ള പലതും അപഹരിച്ചു. മോഷണം നടക്കുമ്പോൾ ബ്രൂണയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവർസംഘം മോഷണം നടത്തിയത്.[www.malabarflash.com]


ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവർ സംഘം വീട്ടിൽ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബ്രൂണയുടെ മാതാപിതാക്കളുടെ ശബ്ദം കേട്ട് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഘത്തിലെ 20 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സംഘത്തിലെ മറ്റു ആൾക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാവോ പോളോ പൊലീസ് അറിയിച്ചു. കഴിഞ്ഞമാസമാണ് നെയ്മർ താനൊരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. ഒക്ടോബർ ആറിനാണ് നെയ്മറിനും കാമുകി ബ്രൂണയ്ക്കും കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ഏപ്രിലിലാണ് തങ്ങൾ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ആരാധകരെ അറിയിക്കുന്നത്.

മുൻ പങ്കാളിയായ കരോലിന ഡാൻറസുമായുള്ള ബന്ധത്തിൽ 12 വയസുള്ള മകനും ഉണ്ട്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലിനുവേണ്ടിയാണ് നെയ്മർ കളിക്കുന്നത്. നിലവിൽ പരിക്കേറ്റ താരം ചികിത്സയിലാണ്.

Post a Comment

0 Comments