NEWS UPDATE

6/recent/ticker-posts

അംബിക എഎല്‍പി സ്‌ക്‌ളില്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച ഗാന്ധിജി ശില്പം അനാഛാദനം ചെയ്തു

ഉദുമ: പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌ക്‌ളില്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. നന്ദികേശന്‍ അനാഛാദനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.വി രഘുനാഥന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.[www.malabarflash.com]


കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍ ഉല്ലാസ പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്ന് കൊടുത്തു. ശില്പി ചിത്രന്‍ കുഞ്ഞിമംഗലം, ആര്‍ട്ടിസ്റ്റ് ബാലു ഉമേഷ് നഗര്‍ എന്നിവരെയും സ്‌കൂള്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ച സുരേഷ് കാപ്പില്‍, ജയചന്ദ്രന്‍ പി.വി, ഭാസ്‌കരന്‍ കൊപ്പല്‍ എന്നിവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

കണ്ണൂര്‍ യൂണിവേര്‍സിറ്റി ബി.എസ്.സി. കെമിസ്ട്രിയില്‍ മൂന്നാം റാങ്ക് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അനാമിക.കെ.ആര്‍, എല്‍.എസ്.എസ്. നേടിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുമോദിച്ചു. നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ല സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ സാക്ഷ്യപത്രവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.

ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജലീല്‍ കാപ്പില്‍, ചന്ദ്രന്‍ നാലാം വാതുക്കല്‍, ശകുന്തള ഭാസ്‌ക്കരന്‍, ബേക്കല്‍ ഉപജില്ല ഉപജില്ലാ ഓഫിസര്‍ അരവിന്ദ.കെ, സ്‌കൂള്‍ മാനേജര്‍ ശ്രീധരന്‍ കാവുങ്കാല്‍, ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ പള്ളം നാരായണന്‍, ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ സഫര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘാടന പ്രസിഡണ്ട് രമേഷ് കുമാര്‍ കെ. ആര്‍., സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ എച്ച്, മദര്‍ പി.ടി.എ പ്രസിഡണ്ട് പ്രീന മധു, മുന്‍ പ്രധാനധ്യാപകന്‍ പി വി കുഞ്ഞിക്കോരന്‍ എന്നിവര്‍ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് രമണി.കെ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സവിത. കെ.പി. നന്ദിയും പറഞ്ഞു.

മഹാത്മാ ഗാന്ധിജിയുടെ നിരവധി ശില്പങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ ശില്പി ചിത്രന്‍ കുഞ്ഞിമംഗലം ആണ് രാഷ്ട്രപിതാവിന്റെ പൂര്‍ണ്ണകയ ശില്‍പം നിര്‍മ്മിച്ചത്. കണ്ണട വച്ച് പുഞ്ചിരി തൂകി ഒരു കൈയില്‍ വടിയും മറുകൈയില്‍ ഗ്രന്ഥവുമായി നടന്നു നീങ്ങുന്ന രീതിയിലും അന്നത്തെ വസ്ത്രധാരണ രീതിയിലുനുളള ഗാന്ധിജിയുടെ ആറര അടി ഉയരം വരുന്ന വെങ്കല നിറത്തോടുകൂടിയ ഫൈബര്‍ ശില്പം നാലടി അടി ഉയരമുള്ള പീഠത്തിന് മുകളില്‍ ആണ് സ്ഥപിച്ചത്. മൂന്നു മാസത്തോളം സമയമെടുത്ത് കളിമണ്ണില്‍ ശില്‍പം നിര്‍മ്മിച്ച് പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡ് ചെയ്തതിനുശേഷമാണ് ശില്‍പത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.

Post a Comment

0 Comments